Jump to content

വൃശ്ചികം (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൃശ്ചികം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വൃശ്ചികം (വിവക്ഷകൾ) എന്ന താൾ കാണുക. വൃശ്ചികം (വിവക്ഷകൾ)

ഭാരതത്തിൽ തേളിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശി ആണ് വൃശ്ചികം രാശി. സൂര്യൻ മലയാള മാസം വൃശ്ചികത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ജൂലൈ മാസത്തിൽ ഭൂമദ്ധ്യരേഖാ പ്രദേശത്ത് ഈ രാശി കാണാൻ കഴിയും. M6,M7,NGC 6231 എന്നീ നക്ഷത്രസമൂഹങ്ങൾ ഇതിനടുത്ത് കാണാം. ആകാശഗംഗ കടന്നുപോകുന്നത് ഈ നക്ഷത്രഗണം നോക്കിയാൽ കാണാം. ദൂരദർശിനിയിലൂടെ നോക്കിയാൽ ഈ ഭാഗത്ത് അനേകം നക്ഷത്രങ്ങളെ കാണാം.

നക്ഷത്രങ്ങൾ

[തിരുത്തുക]
വൃശ്ചികം AlltheSky.com

വൃശ്ചികത്തിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമാണ് അന്റാറെസ് (α Sco). ഒറിയൺ നക്ഷത്രഗണത്തിലെ തിരുവാതിരയെക്കാൾ വലിയ ചുവപ്പു ഭീമനാണിത്. ഗ്രാഫിയാസ്(β1 Sco), ഡ്ഷുബ(δ Sco), സർഗാസ്(θ Sco), ഷാവുല(λ Sco), ജബ്ബാ(ν Sco), ഗിർതാബ്(ξ Sco), ഇക്ലിൽ(π Sco), അൽ നിയാത്(σ Sco), σ Sco, ലെസാത്(υ Sco) തുടങ്ങിയവയാണ് പ്രധാന നക്ഷത്രങ്ങൾ. പതിമൂന്ന് നക്ഷത്രങ്ങൾക്ക് ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്.

അന്റാറിസും അതിനു മുകളിലും താഴെയുമായി കാണുന്ന രണ്ടു നക്ഷത്രങ്ങളും ചേർന്നതാണ് തൃക്കേട്ട. ഇവക്കു താഴെ വാലറ്റം വരെ കാണുന്നത് മൂലം. തലയിൽ കാണുന്ന അഞ്ചു നക്ഷത്രങ്ങളെ അനിഴം എന്നു പറയുന്നു.

വിദൂരാകാശപദാർത്ഥങ്ങൾ

[തിരുത്തുക]

ആകാശഗംഗയിൽ കിടക്കുന്ന ഗണമായതുകൊണ്ട് ധാരാളം വിദൂരാകാശപദാർത്ഥങ്ങൾ (Deep sky objects) ഇതിൽ അടങ്ങിയിട്ടുണ്ട്. തുറന്ന താരവ്യൂഹങ്ങളായ Messier 6 (Butterfly Cluster), Messier 7 (Ptolemy Cluster), NGC 6231 എന്നിവയും Messier 4, Messier 80 എന്നീ ഗോളീയ താരവ്യൂഹങ്ങളും വൃശ്ചികത്തിലുണ്ട്.


നക്ഷത്രങ്ങൾ

[തിരുത്തുക]
പേര് കാന്തികമാനം അകലം
അന്റാറെസ് 0.46 മാഗ്നിറ്റ്യൂഡ് 326 പ്രകാശവർഷം
ഗ്രാഫിയാസ് 2.60 മാഗ്നിറ്റ്യൂഡ് 815 പ്രകാശവർഷം
ഡ്ഷുബ 2.32 മാഗ്നിറ്റ്യൂഡ് 554 പ്രകാശവർഷം
ഷാവുല 1.63 മാഗ്നിറ്റ്യൂഡ് 274 പ്രകാശവർഷം
സർഗാസ് 1.87 മാഗ്നിറ്റ്യൂഡ് 913 പ്രകാശവർഷം
വെയി 2.30 മാഗ്നിറ്റ്യൂഡ് 65 പ്രകാശവർഷം


ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികൾ | ജ്യോതിഷം

മേടം ഇടവം മിഥുനം കർക്കടകം ചിങ്ങം കന്നി തുലാം വൃശ്ചികം ധനു മകരം കുംഭം മീനം


"https://ml.wikipedia.org/w/index.php?title=വൃശ്ചികം_(നക്ഷത്രരാശി)&oldid=3937786" എന്ന താളിൽനിന്ന് ശേഖരിച്ചത്