2010-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ/ബ്രിട്ടീഷ് ചലച്ചിത്രമാണ് റോബിൻഹുഡ്. ���സ്സൽ ക്രോ, കേറ്റ് ബ്ലാഷെറ്റ് എന്നിവർ മുഖ്യ വേഷത്തിലഭിനയിച്ച ചിത്രം സംവിധാനം ചെയ്തിരുക്കുന്നത് റൈഡ്ലി സ്കോട്ട് ആണ്.
റോബിൻഹുഡ് എന്ന കഥാപാത്രത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബ്രിട്ടനിൽ 2010 മേയ് 12-ന് ചിത്രം പ്രദർശ്ശനത്തിനെത്തി.
1199-ലാണ് കഥ നടക്കുന്നത്. റിച്ചാർഡ് രാജാവിന്റെ സൈന്യത്തിലെ ആർച്ചറാണ് റോബിൻ ലോങ്സ്ട്രൈഡ് (റസ്സൽ ക്രോ). റിച്ചാർഡ് ഒന്നാമനും ഫ്രാൻസിലെ ഫിലിപ്പ് രണ്ടാമനും തമ്മിൽ യുദ്ധം നടന്നു കൊണ്ടിരിക്കുകയാണ്. രാജാവിനോട് അപമര്യാദയായി സംസാരിച്ചു എന്ന കാരണത്താൽ റോബിനേയും കൂട്ടരേയും ബന്ധനസ്ഥനാക്കുന്നു. രാജാവിന്റെ മരണത്തോടെ റോബിൻ, ആർച്ചർമാരായ അല്ലൻ അഡായൽ, വിൽ സ്കാർലെറ്റ് എന്നിവരും യോദ്ധാവായ ലിറ്റിൽ ജോണും നാട്ടിലേക്ക് രക്ഷപ്പെടുന്നു. പോകുന്ന വഴിക്ക് ഫ്രഞ്ചുകാർ രാജാവിന്റെ കിരീടം തട്ടിയെടുക്കാൻ ശ്രമിക്കുന്നത് കാണുന്നു. റോബർട്ട് ലാങ്സ്ലി എന്ന പടയാളിയുടെ നിർദ്ദേശമനുസരിച്ച് റോബിൻ കിരീടം കൊട്ടാരത്തിലെത്തിക്കുന്നു. തുടർന്ന് ലാങ്സ്ലിയുടെ പിതാവിന് വാൾ തിരികെ നൽകുന്നതിനായി നോട്ടിങ്ഹാമിലേക്ക് റോബിനും കൂട്ടരും യാത്ര തിരക്കുന്നു. തുടർന്ന് റോബർട്ട് ലാങ്സ്ലി ആയി നോട്ടിങ്ഹാമിൽ റോബിൻ ജീവിക്കുന്നു.