പലസ്തീൻ (പ്രദേശം)
മെഡിറ്ററേനിയൻ കടലിനും ജോർദാൻ നദിക്കുമിടയിലുള്ള പ്രദേശത്തെ സൂചിപ്പിക്കാൻ റോമൻ കാലഘട്ടം മുതൽ ഉപയോഗിച്ചു വരുന്ന പേരാണ് പലസ്തീൻ. [1] വിശാലാർത്ഥത്തിൽ, ഒരു ഭൂമിശാസ്ത്ര സംജ്ഞയെന്ന നിലയിൽ, ഇന്നത്തെ ഇസ്രായേൽ, പലസ്തീന���യൻ പ്രദേശങ്ങൾ, ജോർദാൻ, ലെബനൻ, സിറിയ എന്നിവയുടെ ഭാഗങ്ങൾ, എന്നിവ ഉൾപ്പെടുന്നതാണ് പലസ്തീൻ.[1][2] സങ്കുചിതമായ അർത്ഥത്തിൽ, ജോർദാൻ നദിയുടെ പടിഞ്ഞാറുള്ള മുൻ ബ്രിട്ടീഷ് അധികാര പലസ്തീന്റെ അതിർത്തിക്കുള്ളിലുള്ള പ്രദേശത്തെയാണ് ഈ പേര് സൂചിപ്പിക്കുന്നത്.
ഫലസ്തീനിയൻ നാഷണൽ അഥോറിറ്റിയാൽ പ്രഖ്യാപിക്കപ്പെട്ടതും 100-ലധികം രാജ്യങ്ങൾ അംഗീകരിച്ചതുമായ ഫലസ്തീൻ രാജ്യത്തെയും (State of Palestine) ഈ പേരുകൊണ്ട് വിവക്ഷിക്കാം.[3] 2012-ൽ ഐക്യരാഷ്ട്രസഭയിൽ നിരീക്ഷകരാഷ്ട്രപദവി ലഭിച്ചു. പലസ്തീന്റെ ജനനസർട്ടിഫിക്കറ്റ് എന്നാണ് മഹ്‌മൂദ് അബ്ബാസ് ഇതിനെ വിശേഷിപ്പിച്ചത്. ഇസ്രായേൽ-പലസ്തീൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പലസ്തീൻ എന്ന പേരിന്റെ ഉപയോഗം വളരെ വിവാദപരമായ ഒന്നാണ്.[4]
പലസ്തീൻ പ്രദേശങ്ങൾ
[തിരുത്തുക]നിലവിലെ കരാർ പ്രകാരം ഗസ്സയും വെസ്റ്റ്ബാങ്കും ആണ് പലസ്തീനിയൻ പ്രദേശങ്ങൾ. ഇതിൽ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ നിരവധി കുടിയേറ്റകേന്ദ്രങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നു. നിയമവിരുദ്ധമാണെങ്കിലും തങ്ങൾ അന്താരാഷ്ട്രനിയമങ്ങളെ മാനിക്കുന്നില്ലെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു[5].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "The Palestine Exploration Fund". The Palestine Exploration Fund. Archived from the original on 2009-04-23. Retrieved 2008-04-04.
- ↑ Forji Amin George (2004). "Is Palestine a State?". Expert Law. Archived from the original on 2009-04-08. Retrieved 2008-04-04.
{{cite web}}
: Unknown parameter|month=
ignored (help) - ↑ * "International Recognition of the State of Palestine". Palestinian National Authority. 2003. Archived from the original on 2006-04-04. Retrieved 2009-01-09.
{{cite web}}
: CS1 maint: bot: original URL status unknown (link)- Francis A. Boyle (1990). "The Creation of the State of Palestine". European Journal of International Law. Retrieved 2009-01-09.
- ↑ Said and Hitchens, 2001, p. 199.
- ↑ "ലോകക്കാഴ്ചകൾ" (PDF). മലയാളം വാരിക. 2012 ജൂൺ 01. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 28.
{{cite news}}
: Check date values in:|accessdate=
and|date=
(help)