സാങ്കേതികം/സെർവർ മാറ്റം 2018
മറ്റൊരു ഭാഷയിൽ ഈ സന്ദേശം വായിക്കുക • Please help translate to your language
വിക്കിമീഡിയ ഫൌണ്ടേഷൻ അവരുടെ ദ്വിതീയ ഡാറ്റാ സെന്റർ പരീക്ഷിക്കുന്നതായിരിക്കും. ഒരു ദുരന്തം സംഭവിച്ചാൽ വിക്കിപീഡിയക്കും അനുബന്ധ വിക്കികൾക്കും ഓൺലൈനിൽ തുടരുവാൻ സാധിക്കും എന്നത് ഉറപ്പുവരുത്താൻ വേണ്ടിയാണ് ഈ പരീക്ഷണം നടത്തുന്നത്. എല്ലാം പ്രാവർത്തികമല്ലെ എന്നു ഉറപ്പു വരുത്താൻ, വിക്കീമീഡിയ ടെക്നോളജി വിഭാഗത്തിനു പ്ലാൻ ചെയ്ത പരീക്ഷണങ്ങൾ നടത്തണം. ഈ പരീക്ഷണങ്ങൾ അവർക്കു വിശ്വാസപൂർവ്വം ഒരു ഡാറ്റാ സെന്ററിൽ നിന്ന് മാറ്റൊന്നിലേക്ക് മാറ്റുവാൻ കഴിയുമോ എന്നു കാണിക്കും. ഈ പരീക്ഷണത്തിനായി കുറേ ടീമുകൾ തയ്യാറാവുകയും അപ്രതീക്ഷിതമായി വരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഉണ്ടാവേണ്ടതുമാണു.
അവർ എല്ലാ ട്രാഫിക്കും പുതിയ ഡാറ്റാ സെന്ററിലേക്ക് ബുധനാഴ്ച്ച, 12 സെപ്റ്റംബർനു മാറ്റുന്നതാണ്. ബുധനാഴ്ച, 10 ഒക്ടോബർ 2018 നു അവർ അതു തിരിച്ച് പ്രാഥമിക ഡാറ്റാ സെന്ററിലേക്ക് മാറ്റുന്നതാണ്.
നിർഭാഗ്യവശാൽ, മീഡിയവിക്കിയിലുള്ള ചില പരിമിതികൾ മൂലം, എല്ലാ തിരുത്തലുകളും ഈ രണ്ടു മാറ്റങ്ങളുടെ സമയത്ത് നിർത്തേണ്ടതാണു. ഈ തടസ്സത്തിനു നമ്മൾ ക്ഷമ ചോദിക്കുന്നു, കൂടാതെ ഭാവിയിൽ ഇതു കുറയ്ക്കുന്നതിനായി നമ്മൾ പ്രവർത്തിക്കുന്നു.
എല്ലാ വിക്കികളും നിങ്ങൾക്ക് വായിക്കാം പക്ഷെ കുറച്ച് നേരത്തേക്ക് തിരുത്താൻ സാധിക്കില്ല.
- സെപ്റ്റംബർ 12, ബുധാനാഴ്ചയും ഒക്ടോബര് 10, ബുധാനാഴ്ചയും ഒരു മണിക്കൂർ നേരത്തേക്ക് നിങ്ങൾക്ക് തിരുത്താൻ സാധിക്കുന്നതല്ല. സെപ്റ്റംബർ 13, വ്യാഴാഴ്ചയും ഒക്ടോബര് 10, വ്യാഴാഴ്ചയും 14:00 UTC (15:00 BST, 16:00 CEST, 10:00 EDT, 07:00 PDT, 23:00 JST, 02:00 NZST ന്യൂ സിലാണ്ടിലും)ക്ക് പരീക്ഷണം ആരംഭിക്കും.
- ഈ സമയത് നിങ്ങൾ തിരുത്തുവാൻ ശ്രമിച്ചാൽ നിങ്ങൾക്ക് പിഴവ് സന്ദേശം കാണുവാൻ സാധിക്കും. ഈ സമയങ്ങളിൽ നടത്തുന്ന തിരുത്തലുകൾ നഷ്ടപ്പെടില്ല എന്ന് പ്രതീക്ഷിക്കാം. പക്ഷെ ഉറപ്പ് പറയുവാൻ സാധിക്കില്ല. നിങ്ങൾക്ക് പിഴവ് സന്ദേശം ലഭിച്ചാൽ എല്ലാം പഴയത് പോലെ ആവുന്നത് വരെ കാത്തിരിക്കുക. അതിനു ശേഷം നിങ്ങളുടെ തിരുത്തൽ സേവ് ചെയ്യുവാൻ കഴിയും. പക്ഷെ നിങ്ങൾ നടത്തിയ വ്യത്യാസങ്ങളുടെ ഒരു പകർപ്പ് എടുത്തുവെക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും.
മറ്റു ഫലങ്ങൾ:
- പശ്ചാത്തലത്തിൽ നടക്കുന്ന പണികൾ പതുക്കെ നടക്കുവാനോ ചിലത് ഒഴിവാക്കുവാനോ സാധ്യത ഉണ്ട്. ചുവന്ന കണ്ണികൾ സാധാരാണപോലെ പെട്ടന്ന് അപ്ഡേറ്റ് നടക്കുവാൻ സാധ്യത ഇല്ല. നിങ്ങൾ മറ്റെവിടെയെങ്കിലും ഇതിനകം ലിങ്ക് ചെയ്തിട്ടുള്ള ഒരു ലേഖനം സൃഷ്ടിക്കുന്നെങ്കിൽ, സാധാരണയുള്ളതിനേക്കാളും ആ കണ്ണി ചുവന്നുകിടക്കും. ചില ദീർഘകാല സ്ക്രിപ്റ്റുകൾ നിർത്തേണ്ടി വരും.
- 10 സെപ്റ്റംബർ 2018 മുതൽ 8 ഒക്ടോബർ 2018 വരെ കോഡ് ഫ്രീസ് ഉണ്ടാവും. നിർബന്ധമല്ലാത്ത കോഡ് വിന്യാസങ്ങൾ സംഭവിക്കില്ല.
അത്യാവശ്യമെങ്കിൽ ഈ പദ്ധതി മറ്റൊരു ദിവസത്തേക്ക് മാറ്റും. ഇതിന്റെ ഷെഡ്യൂൾ wikitech.wikimedia.orgൽ ലഭ്യമാണ്. എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ ഷെഡ്യൂളിൽ പ്രഖ്യാപിക്കുന്നതായിരിക്കും. ഇതിനെക്കുറിച്ച് ഇനിയും അറിയിപ്പുകൾ ഉണ്ടാവും. ദയവു ചെയ്തു ഈ വിവരം നിങ്ങളുടെ സമൂഹത്തെ അറിയിക്കുക. /User:Johan(WMF) (talk)